Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway

Europe

റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; ജ​ർ​മ​നി​യി​ൽ പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വ്, അ​തൃ​പ്തി​യു​മാ​യി കു​ടും​ബം

ബെർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ട്രെ​യി​ൻ ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 26 വ​യ​സു​കാ​ര​നാ​യ പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. റൈ​ൻ​ലാ​ൻ​ഡ്-​പാ​ല​റ്റി​നേ​റ്റ് സം​സ്ഥാ​ന​ത്തെ ലാ​ൻ​ഡ്സ്റ്റു​ൽ സ​മീ​പം ന​ട​ന്ന സം​ഭ​വ​ത്തി​ൽ, സ്വൈ​ബ്രൂ​ക്ക​ൻ റീ​ജ​ണ​ൽ കോ​ട​തി​യാ​ണ് ല​ക്സം​ബ​ർ​ഗി​ൽ താ​മ​സി​ക്കു​ന്ന ഗ്രീ​ക്ക് പൗ​ര​നാ​യ പ്ര​തി​ക്കെ​തി​രേ ശി​ക്ഷ വി​ധി​ച്ച​ത്.

ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്കി​ടെ ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത പ്ര​തി​യോ​ട് തി​രി​ച്ച​റി​യ​ൽ രേ​ഖ കാ​ണി​ക്കാ​നോ അ​ടു​ത്ത സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങാ​നോ ക​ണ്ട​ക്ട​റാ​യ 36 വയസുകാ​ര​ൻ സെ​ർ​ക്കാ​ൻ ച​ലാ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

പ്ര​കോ​പി​ത​നാ​യ പ്ര​തി ക​ണ്ട​ക്ട​റു​ടെ ത​ല​യ്ക്ക് ആ​വ​ർ​ത്തി​ച്ച് മ​ർ​ദി​ച്ച​താ​യി ട്രെ​യി​നി​ലെ സിസിടിവി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ച​ലാ​ർ ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു.

പ്ര​തി​ക്കെ​തി​രേ കൊ​ല​പാ​ത​കം എ​ന്ന കു​റ്റ​ത്തി​ന് പ​ക​രം മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച ഗു​രു​ത​ര​മാ​യ ശാ​രീ​രി​ക ഉ​പ​ദ്ര​വം എ​ന്ന കു​റ്റ​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ചു​മ​ത്തി​യ​ത്. കൊ​ല​പ്പെ​ടു​ത്താ​നു​ള്ള മു​ൻ​കൂ​ട്ടി​യു​ള്ള ഉ​ദ്ദേ​ശ്യം തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ നി​ല​പാ​ട്.

12 വ​ർ​ഷം ത​ട​വു​ശി​ക്ഷ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും കോ​ട​തി 10 വ​ർ​ഷം ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, വി​ധി​യി​ൽ സെ​ർ​ക്കാ​ൻ ച​ലാ​റി​ന്‍റെ കു​ടും​ബം അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

പ്ര​തി​യു​ടെ ന​ട​പ​ടി ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്നും ആ​ജീ​വ​നാ​ന്ത ത​ട​വു​ശി​ക്ഷ ന​ൽ​കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നു​മാ​ണ് കു​ടും​ബ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ പ്ര​തി​ക​രി​ച്ച​ത്. വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള സാ​ധ്യ​ത ഇ​രു​വി​ഭാ​ഗ​ത്തി​നു​മു​ണ്ടെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഈ ​സം​ഭ​വം ജ​ർ​മ​നി​യി​ലെ പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വീ​ണ്ടും ഊ​ർ​ജം പ​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up